കായികതാരങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കായികതാരങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗവും തൊടുപുഴ സോക്കര്‍ സ്‌കൂളും സംയുക്തമായി കായികതാരങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സമ്മര്‍ ക്യാമ്പില്‍ പരിശീലനത്തിനെത്തിയ താരങ്ങള്‍ പങ്കെടുത്തു.

മുന്‍ സന്തോഷ് ട്രോഫി താരം പി. എ. സലിംകുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ചു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ, ലോ സെക്രട്ടറി ഗോപി കെ. ആര്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അരുണ്‍ രാജേന്ദ്രന്‍, ഡോ. അനുപ്രിയ പി. മണി, ഫിസിയോതെറാപ്പിസ്റ്റ് അര്‍ജുന്‍ പി.വി. നന്ദി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും പരിക്കുകള്‍ ഒഴിവാക്കുന്നതിനുമായി ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം വിശദീകരിച്ചു.