കട്ടപ്പന ബൈപ്പാസ് നിർമാണം വൈകുന്നതിനെതിരെ ബിജെപി പ്രതിഷേധം

മാർച്ച് 31 ന് മുൻപ് പണി പൂർത്തിയാകും എന്ന് പറഞ്ഞ റോഡ് നിർമാണം ഇതുവരെ പൂർത്തിയായില്ല എന്നും ആക്ഷേപം

കട്ടപ്പന ബൈപ്പാസ് നിർമാണം വൈകുന്നതിനെതിരെ ബിജെപി പ്രതിഷേധം

കട്ടപ്പന: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കട്ടപ്പന ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകാതെ തുടരുന്നു. മാർച്ച് 31നകം പണി പൂർത്തിയാക്കുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത റോഡാണ് ഇന്നും സഞ്ചാരയോഗ്യമാക്കാത്തത്.

ബൈപ്പാസ് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കട്ടപ്പന നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

വാഗ്ദാനങ്ങൾ പാലിക്കാത്തതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സാഹചര്യത്തിൽ ഉടൻ റോഡ് തുറന്ന് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.