കട്ടപ്പനയിൽ സൗജന്യ ഏവിയേഷൻ സെമിനാർ..

+2, ഡിഗ്രി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം..

കട്ടപ്പനയിൽ സൗജന്യ ഏവിയേഷൻ സെമിനാർ..

ഏവിയേഷൻ മേഖലയിൽ കരിയർ സ്വപ്നങ്ങൾക്ക് സുവർണ്ണാവസരം: കട്ടപ്പനയിൽ സൗജന്യ സെമിനാർ 7ന്

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന: ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വ്യോമയാന രംഗത്ത് കരിയർ സാധ്യതകൾ തുറക്കാൻ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 7-ാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കൊച്ചിയിലെ ട്രിനോവാ ഏവിയേഷൻ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.

+2 പൂർത്തിയാക്കിയവരും ബിരുദ വിദ്യാർത്ഥികളും പങ്കെടുക്കാവുന്ന സെമിനാറിൽ സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 9544536000, 9847536000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയിൽ പ്രവർത്തിച്ച മുൻ ക്യാബിൻ ക്രൂ അംഗങ്ങൾ, എയർലൈൻ-എയർപോർട്ട് മേഖലയിലെ പരിചയസമ്പന്നരായ വിദഗ്ധർ എന്നിവരാണ് സെഷൻ നയിക്കുന്നത്. വ്യോമയാന രംഗത്തെ കരിയർ സാധ്യതകൾ, വ്യവസായത്തിന്റെ നിലവിലെ ആവശ്യങ്ങൾ, പരിശീലന മാർഗങ്ങൾ, വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അവബോധം നൽകും.

Slide 1
Slide 2
Slide 3
Slide 4

വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സെമിനാർ ഒരു മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4