പാര്‍ട്ടി ശക്തമായി തിരിച്ചു വരും : എം എം മണി

പാര്‍ട്ടി ശക്തമായി തിരിച്ചു വരും : എം എം മണി

പാർട്ടി ശക്തി കേന്ദ്രമായ ഉടുമ്പൻചോലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ. ജയചന്ദ്രൻനെ പരാജയപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

സേനാപതി വേണു 64,916 വോട്ടുകൾ നേടിയപ്പോൾ, കെ. കെ. ജയചന്ദ്രന് 44,895 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ ആതിര വിശ്വനാഥന് 10,157 വോട്ടുകളും ലഭിച്ചു. തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും കൂടുതലായി ഉള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വ്യക്തമായി വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4

തോൽവിയിൽ പ്രതികരിച്ച എം എം മണി സംസ്ഥാനത്ത് നടന്ന വികസനവും ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും, പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എൽഡിഎഫ് വോട്ടുകളിൽ ഉണ്ടായ വലിയ ചോർച്ചയാണ് സേനാപതി വേണുവിന് അനായാസ വിജയം സമ്മാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

Slide 1
Slide 2
Slide 3
Slide 4