കട്ടപ്പനയ്ക്ക് ഇനി ആഘോഷ നാളുകൾ; കട്ടപ്പന ഫെസ്റ്റിന് നാളെ തിരി തെളിയും
കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമായ കട്ടപ്പന വീണ്ടും ഉത്സവാഘോഷത്തിനായി ഒരുങ്ങുന്നു. കട്ടപ്പന ഫെസ്റ്റ് 2k26 നാളെ (മെയ് 7) കൊടികയറുന്നതോടെ നഗരത്തിന്റെ ഓരോ കോണിലും ആഘോഷത്തിന്റെ അലയൊലികൾ നിറയും. മെയ് 24 വരെ നീളുന്ന 18 ദിവസത്തെ ഈ മെഗാ ഫെസ്റ്റ് ഇത്തവണയും കട്ടപ്പന മുനിസിപ്പൽ മൈതാനിയിലാണ് അരങ്ങേറുന്നത്.
കുടുംബസമേതം എത്തുന്നവർക്കായി വൈവിധ്യമാർന്ന ആകർഷണങ്ങളാണ് ഇത്തവണ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.
മനോഹരമായ ഫ്ലവർ ഷോ, കൗതുകമുണർത്തുന്ന മത്സ്യകന്യക പ്രദർശനം, ലൈവ് പക്ഷി ഷോകൾ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ സന്ദർശകർക്കൊരു വ്യത്യസ്ത അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം, രുചിവൈവിധ്യങ്ങളുമായി ലക്ഷ്വറി ഫുഡ് കോർട്ടും വിവിധ വാണിജ്യ സ്റ്റാളുകളും ഫെസ്റ്റിനെ കൂടുതൽ സമ്പന്നമാക്കും.
ഫെസ്റ്റ് നഗരിയിൽ എല്ലാ ദിവസവും ലൈവ് സ്റ്റേജ് ഷോകൾ അരങ്ങേറും. യുവാക്കൾക്കായി പ്രത്യേക ആകർഷണമായി മെയ് 9ന് BE TO BE Events, കട്ടപ്പന സ്പോൺസർ ചെയ്യുന്ന DJ വിത്ത് ഫോം പാർട്ടിയും നടക്കും.പ്രശസ്ത സിനിമാ സോഷ്യൽ മീഡിയ താരം ഫുക്രു അവതരിപ്പിക്കുന്ന DJ ഫോമ് പാർട്ടി യുവാക്കൾക്ക് ആവേശം പകരും എന്നുറപ്പാണ്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫെസ്റ്റിന് കൂടുതൽ വൈവിധ്യം നിറക്കാൻ ശ്രമിച്ചിട്ടുള്ളതായും സംഘാടകകർ അറിയിച്ചു.


