പൂപ്പാറ കയ്യേറ്റം : അര്‍ഹരായവര്‍ക്ക് മാത്രം പുനരധിവാസം,കളക്ടർ

പൂപ്പാറ കയ്യേറ്റം : അര്‍ഹരായവര്‍ക്ക് മാത്രം പുനരധിവാസം,കളക്ടർ

പൂപ്പാറയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. അര്‍ഹരായവര്‍ക്ക് മാത്രമേ പുനരധിവാസം നല്‍കാനാകൂവെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച മൂന്നുനില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള ചെലവ് ഉടമകളില്‍നിന്ന് ഈടാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. മറ്റൊരു വീടോ ഭൂമിയോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.