നെടുങ്കണ്ടം ഫെസ്റ്റ്ന് തുടക്കമായി
നെടുങ്കണ്ടത്തിന് ആഘോഷരാവുകൾ സമ്മാനിച്ച് നെടുങ്കണ്ടം ഫെസ്റ്റിന് തുടക്കമായി. പടിഞ്ഞാറേക്കവലയിൽ നിന്നും ആരംഭിച്ച വിളംബര റാലി ഫെസ്റ്റ് നഗരിയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിലെത്തിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്.
പരിപാടി Dean Kuriakose ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം Tiny Tom മുഖ്യാതിഥിയായി പങ്കെടുത്തു.
കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുകേഷ് മോഹൻ, കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, എം.എൻ. ഗോപി, ടി.എം. ജോൺ, എം. സുകുമാരൻ, അജീഷ് മുതുകുന്നേൽ, ആർ. സുരേഷ്, നൗഷാദ് ആലുംമൂട്ടിൽ, കെ.പി. അനീഷ്, ജോസ് പൊട്ടൻപ്ലാക്കൽ, റെജി ആശാരികണ്ടം, ഷിജു ഉള്ളുരുപ്പിൽ, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.
രണ്ടുലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ ഫെസ്റ്റ് നഗരിയിൽ വിവിധ വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത സിനിമ, മിമിക്രി, ഗാനമേള ടീമുകളുടെ കലാപരിപാടികളും എല്ലാ ദിവസവും അരങ്ങേറും.
പുഷ്പമേള, അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, വിവിധ പ്രദർശന-വിൽപ്പന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെടുങ്കണ്ടത്തിന് വീണ്ടും ആഘോഷമായി ഫെസ്റ്റ് എത്തുന്നത്. മെയ് 17നാണ് സമാപനം.


