എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പനയിൽ

എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പനയിൽ

കട്ടപ്പന: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിലെ ഉമ്മൻചാണ്ടി നഗരിൽ നടക്കും. സമ്മേളനം ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.

നിയുക്ത എം.എൽ.എമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ, ജനറൽ സെക്രട്ടറി എ.പി. സുനിൽ, ട്രഷറർ വി.പി. ബോബിൻ എന്നിവർ പങ്കെടുക്കും.

കൂടാതെ എ.കെ. മണി, അഡ്വ. എസ്. അശോകൻ, ഇ.എം. ആഗസ്തി, അലോഷ്യസ് സേവ്യർ, ജോയ് വെട്ടിക്കുഴി എന്നിവർ പ്രസംഗിക്കും.

രാവിലെ 10 മണിക്ക് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പ്രതിനിധി പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. ജില്ലയിലെ ഒമ്പത് ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ അറിയിച്ചു.