മദ്യ വില കുറഞ്ഞു; ഇന്ന് മുതല്‍ പുതിയ നിരക്ക്
സംസ്ഥാനത്ത് വിവിധ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വിലക്കുറവ് ലഭിച്ചിരിക്കുന്നത്.
മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള നിരവധി ബ്രാന്‍ഡുകളും വിലക്കുറവിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പുതുക്കിയ നിരക്കുകള്‍ നടപ്പാക്കിയത്.
ചില ബ്രാന്‍ഡുകളുടെ വില്‍പന കുറഞ്ഞ് സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വില്‍പന വര്‍ധിപ്പിക്കാനാണ് വിലക്കുറവെന്നാണു സൂചന. കൂടുതല്‍ ആവശ്യക്കാരുള്ള ജനപ്രിയ ബ്രാന്‍ഡുകളെയും ഇളവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില കുറഞ്ഞ പ്രധാന ബ്രാന്‍ഡുകള്‍
നൂറിലധികം മദ്യ ബ്രാന്‍ഡുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. ഓള്‍ഡ് പോര്‍ട്ട് റം, ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മങ്ക്, ലേമൗണ്ട് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ 500 മില്ലി കുപ്പികള്‍ക്ക് 10 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ചില ബ്രാന്‍ഡുകള്‍ക്ക് 20 രൂപയും ചിലതിനും 30 മുതല്‍ 50 രൂപ വരെയും കുറവുണ്ട്.
പുതുക്കിയ ചില നിരക്കുകള്‍
സതേണ്‍ ചോയ്‌സ് ബ്രാന്‍ഡി – 1,550 രൂപ
ജിബി പ്രീമിയം ബ്രാന്‍ഡി – 780 രൂപ
സതേണ്‍ ചോയ്‌സ് പ്രീമിയം ബ്രാന്‍ഡി – 1,920 രൂപ
എസ്പിഐ ഗോള്‍ഡ് ഇന്ത്യന്‍ ബ്രാന്‍ഡി – 1,160 രൂപ
എസ്പിഐ മെട്രോ സ്‌പെഷ്യല്‍ ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി – 1,060 രൂപ
സിബി ചാരിസ് എന്‍ ബീവര്‍ ബ്രാന്‍ഡി – 1,380 രൂപ
സതേണ്‍ ചോയ്‌സ് വൈറ്റ് ബ്രാന്‍ഡി – 1,550 രൂപ
നിക്കോള്‍സ് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ഫ്രഞ്ച് ബ്രാന്‍ഡി വി.എസ്.ഒ.പി – 1,350 രൂപ
എസ്പിഐ മെട്രോ സ്‌പെഷ്യല്‍ വിസ്‌കി – 1,060 രൂപ
എസ്പിഐ എം ഗോള്‍ഡ് വോഡ്ക – 300 രൂപ
സിബി ചാരിസ് എന്‍ ബീവര്‍ വോഡ്ക – 1,380 രൂപ
സതേണ്‍ ചോയ്‌സ് ലൈവ് വോഡ്ക – 1,550 രൂപ
നിക്കോള്‍സ് വി വോഡ്ക പ്രീമിയം ഗ്രെയ്ന്‍ – 1,290 രൂപ
മെയ് 12 മുതല്‍ സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പുതുക്കിയ നിരക്കിലാണ് മദ്യവില്‍പന നടക്കുക. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പൂര്‍ണമായ വിലപ്പട്ടികക്കും:
കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന വെബ്സൈറ്റ് സന്ദർശിക്കുക


