നഴ്സസ് ദിനത്തിൽ മാതൃകയായി കട്ടപ്പന സഹകരണ ആശുപത്രി

നഴ്സസ് ദിനത്തിൽ മാതൃകയായി കട്ടപ്പന സഹകരണ ആശുപത്രി

കട്ടപ്പന: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് തോട്ടം തൊഴിലാളികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിച്ച് കട്ടപ്പന സഹകരണ ആശുപത്രി മാതൃകയായി.

Slide 1
Slide 2
Slide 3
Slide 4

ഡോ. അമീർ സഹലിന്റെ നേതൃത്വത്തിൽ നഴ്സുമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് വണ്ടൻമേട്, പുളിയൻമല, ആമയാർ മേഖലകളിലെ തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് ആരോഗ്യ പരിശോധന നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും രക്തസമ്മർദ്ദവും പ്രമേഹ പരിശോധനയും നടത്തി ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങളും നൽകി.

Slide 1
Slide 2
Slide 3
Slide 4

സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ നിസ്വാർത്ഥ സേവനത്തെ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾ അഭിനന്ദിച്ചു.

ആശുപത്രി മാനേജിംഗ് ഡയറക്ടർ സജിത ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് ഷെറിൽ പൗലോസ്, പി.ആർ.ഒ അലീന, അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4