അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണം സമാപിച്ചു

ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണം സമാപിച്ചു

ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണത്തിന്റെ സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.

നഴ്‌സസ് ദിന സന്ദേശറാലിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം നിര്‍വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ജോസി ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജിജി ജോണ്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തി.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഹരിപ്രസാദ്, ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നവാസ് ടി.ഒ എന്നിവര്‍ സംസാരിച്ചു.

സന്ദേശറാലിയില്‍ ഗവണ്‍മെന്റ് വിഭാഗത്തില്‍ ഗവണ്‍മെന്റ് നഴ്‌സിങ് ഓഫീസേഴ്‌സ് ഇടുക്കി ഒന്നാം സ്ഥാനവും, ജെ.പി.എച്ച്.എന്‍മാര്‍ രണ്ടാം സ്ഥാനവും, എം.എല്‍.എസ്.പി.എംമാര്‍ മൂന്നാം സ്ഥാനവും നേടി.

പ്രൈവറ്റ് വിഭാഗത്തില്‍ തൊടുപുഴ കോർപ്പറേറ്റ് നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനവും, മൗണ്ട് സ്റ്റാർ സ്കൂൾ ഓഫ് നഴ്സിങ് രണ്ടാം സ്ഥാനവും, സെൻറ്. ജോൺസ് കോളേജ് ഓഫ്മൂ നഴ്സിങ് സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എം.പി ട്രോഫി വിതരണം ചെയ്തു.

ആരോഗ്യരംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പരിപാടിയുടെ ഭാഗമായി നടന്നു.