ചെറുതോണിയിൽ ബി.എൽ.എസ് & ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് 16ന്
ചെറുതോണി: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക ചികിത്സാ പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി എസ്റ്റർ മെഡ്സിറ്റി കൊച്ചി, ജെസിഐ ഇടുക്കി ഗ്രീൻസിറ്റി, ഗ്ലാഡിയേറ്റർ ഫിറ്റ്നസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) & ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
മെയ് 16 ശനിയാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ചെറുതോണി ജെസിഐ ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സി.പി.ആർ, ഫസ്റ്റ് എയ്ഡ്, ചോക്കിംഗ് മാനേജ്മെന്റ്, എമർജൻസി റെസ്പോൺസ് സ്കിൽസ് തുടങ്ങിയ ജീവൻ രക്ഷാ നൈപുണ്യങ്ങളിൽ പരിശീലനം നൽകും.
പൂർണ്ണമായും സൗജന്യമായ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എസ്റ്റർ മെഡ്സിറ്റി കൊച്ചിയുടെ സർട്ടിഫിക്കറ്റും ലഭിക്കും. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ ഈ പരിശീലനം അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
പരിമിതമായ സീറ്റുകളുള്ള പരിപാടിയിൽ 50 പേർക്കാണ് പ്രവേശനം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അനൂപ് (ഗ്ലാഡിയേറ്റർ ജിം) – 9747122132, ഡോ. നിജോ ജോസഫ് (ജെസിഐ പ്രസിഡന്റ്) – 8281995545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


