മാലിന്യസംസ്‌കരണം : ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു
കട്ടപ്പന: നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമസേന അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലീലാമ്മ ബേബി, സെക്രട്ടറി അജി കെ. തോമസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് മിനി സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലും കലാപരിപാടികൾ അവതരിപ്പിച്ചു. ഗവ. കോളേജ് കട്ടപ്പന, ഭാരത് മാതാ കോളേജ്, അൽ-അസർ കോളേജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്


