പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി

പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി

ഇടുക്കി പൈനാവ് മേഖലയിലെ ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ലൈസൻസ് രേഖകൾ തുടങ്ങിയവ പരിശോധിച്ചായിരുന്നു പരിശോധന. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

പരിശോധനയിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ. രാമനാഥ്, ആർഡിഒ ഓഫീസ് ഉദ്യോഗസ്ഥരായ ഫെലിക്സ്, സുനിൽ എന്നിവർ പങ്കെടുത്തു.