ഇന്ധന വിലവർദ്ധനവിനെതിരെ തൊടുപുഴയിൽ കോൺഗ്രസ് മാർച്ച്

ഇന്ധന വിലവർദ്ധനവിനെതിരെ തൊടുപുഴയിൽ കോൺഗ്രസ് മാർച്ച്

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ജോൺ നെടിയപാല, ടി.ജെ. പീറ്റർ, കെ.ജി. സജിമോൻ, റോബിൻ മൈലാടി, ബോസ് തള്ളിച്ചിറ, പി.എസ്. ജേക്കബ്, ഷാഹുൽ മങ്ങാട്ട്, പി. പൗലോസ്, അക്ബർ, പി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻമാരായ എം.എച്ച്. സജീവ്, ബിജോയ് ജോൺ, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, ജോമോൻ കുഴിപ്പറമ്പിൽ, സണ്ണി വട്ടക്കാട്ട്, സാബു വടശ്ശേരി, അഡ്വ. സണ്ണി കുരട്ടുപറമ്പിൽ, സുലൈമാൻ ഹമീദ്, പത്മാവതി രഘുനാഥ്, ഉഷ ജേക്കബ്, അഗസ്തി ആലപ്പാട്ട്, ശ്യാം മനോജ്, ജോർജ് ജോൺ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.