കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി
എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി.
ശാഖ പ്രസിഡന്റ് സജി തോമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഠനോപകരണ കിറ്റുകളുടെ വിതരണവും നടത്തി. ശാഖായോഗത്തില്‍ പ്രവര്‍ത്തിക്കുന്ന 177 കുട്ടികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
യോഗത്തില്‍ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി, യൂണിയൻ വനിതാസംഘം കൗണ്‍സിലര്‍ ബിൻസി സനീഷ്, ശാഖ വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ, സെക്രട്ടറി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുണ്‍കുമാർ, ശാഖ കുമാരി–കുമാരസംഘം നേതാക്കന്മാർ, സൈബർസേന പ്രവര്‍ത്തകർ, കുടുംബയോഗം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശാഖ സെക്രട്ടറി സുരേഷ് കലയത്തോലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുനില്‍ കുമാർ കൊച്ചുവാഴയില്‍ നന്ദിയും രേഖപ്പെടുത്തി.


