കട്ടപ്പന ഫെസ്റ്റിൽ ഇന്ന് ഡി.ജെ നൈറ്റ് വിത്ത് ഫോം പാർട്ടി
പ്രശസ്ത സിനിമ സോഷ്യൽ മീഡിയ താരം ഫുക്രുവിൻറെ കളേഴ്സ് എസ്എഫ്എക്സ് ഇന്ന് കട്ടപ്പനയിൽ
കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 7.30 മുതൽ ആവേശം നിറഞ്ഞ ഡി.ജെ നൈറ്റ് സംഘടിപ്പിക്കുന്നു. യുവാക്കളുടെ പ്രിയതാരവും സിനിമാ–സോഷ്യൽ മീഡിയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായി മാറിയ ഫുക്രു അവതരിപ്പിക്കുന്ന “DJ FORM Party” യാണ് ഫെസ്റ്റിലെ പ്രധാന ആകർഷണമായി ഇന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ആധുനിക സംഗീതത്തിന്റെ താളങ്ങളും ലൈറ്റ് ഷോകളും നിറഞ്ഞ പരിപാടി യുവജനങ്ങൾക്കായി നവ്യാനുഭവമായിരിക്കും.ഇതാദ്യമായാണ് കട്ടപ്പനയിൽ ഫോം പാർട്ടിയുമായി ഫുക്രു എത്തുന്നത്.


