കട്ടപ്പന നഗരസഭാ പരിധിയിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്; വനിതകൾക്ക് അപേക്ഷിക്കാം

വാർഡുകൾ തോറും നിയമനം.

കട്ടപ്പന നഗരസഭാ പരിധിയിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്; വനിതകൾക്ക് അപേക്ഷിക്കാം

കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ പാർട്ട് ടൈം പ്രോജക്ട് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 'കെയർ ആൻഡ് സേഫ്' (CARE N SAFE), 'ഇല നേച്ചർ ഫൗണ്ടേഷൻ' എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്.

​പ്രതിമാസം 15,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനം നേടാൻ സാധിക്കുന്ന മികച്ചൊരു തൊഴിലവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 25 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

​കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരും, ദിവസേന കുറഞ്ഞത് രണ്ട് മണിക്കൂർ ഈ പ്രോജക്ട് പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ തയ്യാറുള്ളവരുമായ വനിതകൾക്കാണ് മുൻഗണന. പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുടർന്ന് സ്ഥിരനിയമനം നൽകുന്നതായിരിക്കും.

​താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേര് താഴെക്കാണുന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത ശേഷം  മേയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറ്റർവ്യൂ നടപടികളിൽ പങ്കടുക്കേണ്ടതാണ്.

NB: ഇന്റർവ്യൂ സ്ഥലം പിറകെ അറിയിക്കും.

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പർ:

📞 62821 72161