സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലിജിയൻ ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു
കട്ടപ്പന: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) കട്ടപ്പന ലീജിയൻ്റെ 10-ാം ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.
കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾ അന്തരിച്ച മുൻ പ്രസിഡന്റ് ജോസഫ് പെരേര അനുസ്മരണത്തോടെയാണ് ആരംഭിച്ചത്. അശോക് ഇ.ആർ പരിപാടികൾക്ക് സ്വാഗതം ആശംസിച്ചു. ട്രഷറർ തോമസ് എ.ജെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ വച്ച് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാജൻ ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.പരിപാടികളുടെ ഉദ്ഘാടനം സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് എസ്.എഫ്.എം.എം. വാസുദേവൻ നിർവഹിച്ചു. പുതിയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്കും അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്‌സിഐ വൈസ് പ്രസിഡന്റ് പി.പി.എഫ് അരവിന്ദ് എസ്.പി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പി.പി.എഫ് വേണുഗോപാൽ കെ.പി. മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സീനിയർ ചേംബർ അംഗങ്ങളുടെ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു


