ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്”

ലഹരിക്കെതിരെ ജൂൺ 1 മുതൽ പ്രത്യേക പദ്ധതി

ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്”

സ്കൂൾ തുറക്കുന്ന ജൂൺ 1 മുതൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്” എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കുക, സ്കൂൾ പരിസരങ്ങളിലെ സംശയാസ്പദമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുക, ലഹരിമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

Slide 1
Slide 2
Slide 3
Slide 4

ഇതിനായി സംസ്ഥാനത്തുടനീളം പ്രത്യേക പോലീസ് സ്ക്വാഡുകൾ രംഗത്തിറങ്ങും. സ്കൂൾ പരിസരങ്ങളിലെ കടകൾ, ആളൊഴിഞ്ഞ കേന്ദ്രങ്ങൾ, യുവാക്കൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ പോലീസ് പ്രത്യേക നിരീക്ഷണത്തിലാക്കും.

"നമ്മുടെ കുട്ടികളെ സംരക്ഷിക്കാം… ലഹരിയില്ലാ സമൂഹം സൃഷ്ടിക്കാം.”

Slide 1
Slide 2
Slide 3
Slide 4