ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റിന്റെ 2025- 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു

ലയണ്‍സ് ഇന്റർനാഷണല്‍ ഗാട്ട് ഏരിയ ലീഡർ അഡ്വ. എ.വി. വാമന കുമാർ ഉദ്ഘാടനം ചെയ്തു

ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റിന്റെ 2025- 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു

സാബു എ.മാത്യു (പ്രസിഡന്റ്), ടെൻസിങ് പോള്‍ (സെക്രട്ടറി), ഏലിയാസ് പി. മാത്യു (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.

പുതിയ മെമ്ബർമാരുടെ അംഗത്വ വിതരണവും സത്യപ്രതിജ്ഞാ ചടങ്ങും ലയണ്‍സ് 318സിയുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്‌ട് ഗവർണർ കെ.പി.പീറ്റർ നിർവഹിച്ചു.യോഗത്തില്‍ റീജിയണല്‍ ചെയർമാർ ഷൈജൻ സ്റ്റീഫൻ, സോണ്‍ ചെയർമാൻ സി.സി. അനില്‍കുമാർ, മുൻ പ്രസിഡന്റ് ഡയോൻ തോമസ്, ചാർട്ടർ പ്രസിഡന്റ് നോബി സുദർശൻ, ബിബിൻ ജോസഫ്, ചാർട്ടർ സെക്രട്ടറി പി.വി. ഷാജു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഭവന രഹിതർക്ക് വീട് നിർമ്മിച്ച്‌ നല്‍കുക, ഹൈസ്‌കൂളുകളില്‍ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കുക, ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്ബുകളും മെഡിക്കല്‍ ക്യാമ്ബുകളും സംഘടിപ്പിക്കുക, പ്ലാസ്റ്റിക് നിർമ്മാർജനം, സ്‌കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നടുക, കരിയർ മാപ്പിംഗ്, അനാഥാലയങ്ങള്‍ സന്ദർശിക്കുക എന്നിവയാണ് ഈ വർഷം നടപ്പാക്കുന്ന പദ്ധതികള്‍.

Slide 1
Slide 2
Slide 3
Slide 4

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ യോഗത്തില്‍ അദരിച്ചു. ക്ലബ്ബില്‍ നിന്ന് ആദ്യമായി എം.ജെ.എഫ് എടുത്ത പ്രസിഡന്റ് സാബു എ. മാത്യുവിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.