ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം നടക്കും.

Slide 1
Slide 2
Slide 3
Slide 4

“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഗവ. ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ ശ്രീ. റോയി കെ. പൗലോസ് നിർവഹിക്കും.

ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുക്കും.

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശാന്തിഗ്രാം സ്കൂൾ പി.ടി.എ പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4