ഉച്ചഭക്ഷണത്തിന് അരിയില്ല: കാലിച്ചാക്ക് സമരവുമായി കെപിഎസ്ടിഎ

ഉച്ചഭക്ഷണത്തിന് അരിയില്ല: കാലിച്ചാക്ക് സമരവുമായി കെപിഎസ്ടിഎ

തൊടുപുഴ : സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി മാസാവസാനമായിട്ടും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നില്‍ കാലിച്ചാക്കുമായി സമരം നടത്തി.

സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയില്‍നിന്ന് അരി വാങ്ങിയാണ് പല സ്കൂളുകളും വിദ്യാർഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതെന്നും അടിയന്തരമായി നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന നിർവാഹകസമിതി അംഗം ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനില്‍ ടി. തോമസ്, ജില്ലാ ട്രഷറർ ഷിന്‍റോ ജോർജ്, സംസ്ഥാന കൗണ്‍സലർ സജി മാത്യു, ബിജു ഐസക്, ജിബിൻ ജോസഫ്, ദീപു ജോസ്, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു