“കുരുന്നുകൾക്ക് ഒരു ചിരി” : പദ്ധതിയുടെ 'സീസൺ 2' ഉദ്ഘാടനം ഇന്ന്

പദ്ധതിയുടെ ഭാഗമായി 101 വിദ്യാർഥികൾക്ക് മർച്ചൻ്റ് യൂത്ത് വിംഗ് പഠനോപകരണങ്ങൾ വിതരണം ചെയ്യും

“കുരുന്നുകൾക്ക് ഒരു ചിരി” : പദ്ധതിയുടെ 'സീസൺ 2' ഉദ്ഘാടനം ഇന്ന്

കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ 101 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. “കുരുന്നുകൾക്ക് ഒരു ചിരി” എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായ വിതരണം സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ബാഗ്, കുട, വാട്ടർ ബോട്ടിൽ, പുസ്തകങ്ങൾ ഉൾപ്പെടെ ഏകദേശം 1000 രൂപ വിലവരുന്ന പഠനോപകരണങ്ങളടങ്ങിയ കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ്  നിർവഹിക്കും. ചടങ്ങിൽ അജിത് സുകുമാരൻ അധ്യക്ഷത വഹിക്കും. മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും.