കമ്പം – കമ്പംമേട് റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

കമ്പം – കമ്പംമേട് റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

കമ്പം: അഴുക്കുചാലുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കമ്പം – കമ്പംമേട് സംസ്ഥാനപാത (SH-283) യിലെ ചില ഭാഗങ്ങളിൽ 2026 ജൂൺ 8 മുതൽ ജൂലൈ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തേനി ജില്ലയിലെ ഉത്തംപാളയം താലൂക്കിൽ കി.മീ. 9/0 മുതൽ 12/8 വരെയും, കി.മീ. 12/4 ഭാഗത്തും കൽവെർട്ടിന്റെയും ഡ്രെയിനേജിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പൊതുജന സുരക്ഷ കണക്കിലെടുത്ത് വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നത്.

➡️ കമ്പത്ത് നിന്ന് കമ്പംമേട്ടിലേക്ക്

കമ്പം – കമ്പംമേട് റോഡ് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഗൂഡല്ലൂർ – കുമളി – ചക്കുപള്ളം ബൈപ്പാസ് – രാജാക്കണ്ടം വഴിയാണ് കമ്പംമേട്ടിലേക്ക് പോകേണ്ടത്.

➡️ കമ്പംമേട്ടിൽ നിന്ന് കമ്പത്തേക്ക്

കമ്പംമേട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ രാജാക്കണ്ടം – പുറ്റടി – അണക്കര – ചക്കുപള്ളം – കുമളി – ഗൂഡല്ലൂർ വഴി കമ്പത്തേക്ക് യാത്ര ചെയ്യണം.

നിർമാണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാഹന ഉടമകളും യാത്രക്കാരും നിർദേശിച്ച ബദൽപാത ഉപയോഗിച്ച് സഹകരിക്കണമെന്ന് തേനി ജില്ലാ കളക്ടർ അറിയിച്ചു