ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സമാപിച്ചു
ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സമാപിച്ചു. സമാപന സമ്മേളനം കോളേജ് മാനേജർ ഫാ. ജോസ് കടുവനാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ഐ.ടി, ഹെൽത്ത്‌കെയർ, ബി.പി.ഒ, ടെക്‌നോളജി മേഖലകളിലെ 16 പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്ത് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
അക്സെഞ്ചർ, ടെക് മഹീന്ദ്ര, ഫസ്റ്റ് സോഴ്സ്, ടെലിപെർഫോമൻസ്, ഒമേഗ ഹെൽത്ത്‌കെയർ, ഇന്റലിപാത്ത്, സജിലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ എച്ച്.ആർ പ്രതിനിധികൾ നേരിട്ട് അഭിമുഖം നടത്തി.
തൊഴിലവസരങ്ങൾ ഒരുക്കുന്നതിനൊപ്പം വ്യവസായ വിദഗ്ധരുമായി സംവദിക്കാനും കരിയർ മാർഗനിർദേശം നേടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചതായി സംഘാടകർ അറിയിച്ചു. "ടാലന്റും അവസരവും തമ്മിൽ പാലം തീർക്കുക" എന്ന ലക്ഷ്യത്തോടെയാണ് ജോബ് ഫെയർ സംഘടിപ്പിച്ചതെന്നും ഇത് വിദ്യാർത്ഥികളുടെ കരിയറിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.




