വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു
കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗവ. എൽ.പി സ്കൂളിലെയും മരിയാപുരം സെന്റ് മേരീസ് എൽ.പി സ്കൂളിലെയും വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. ആൽബർട്ട് ജെ. തോട്ടുപാട്ട്, സെക്രട്ടറി ഡോ. ലിനി ആൻ ജോസ്, ട്രഷറർ ഡോ. ഹാൻസൽ ജെ. ലിൻഡ് എന്നിവരുടെ നേതൃത്വത്തിൽ ബാഗുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. കഴിഞ്ഞ അധ്യയന വർഷവും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തിരുന്നു.




