കട്ടപ്പനയിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് മുതൽ

കട്ടപ്പനയിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് മുതൽ

ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12, 13, 14 തീയതികളിൽ കട്ടപ്പന ടൗൺ ഹാളിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിക്കുന്നു. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനാകും.

ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, അസംഗാനന്ദഗിരി സ്വാമി, ഗുരുപ്രകാശം സ്വാമി, അംബികാനന്ദ സ്വാമി, ശിവനാരായണ തീർഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ജ്ഞാനതീർഥ സ്വാമി, വിരജാനന്ദഗിരി സ്വാമി എന്നിവരുള്‍പ്പെടെ ശിവഗിരി മഠത്തിലെ സന്യാസിമാർ പങ്കെടുക്കും.

ഇന്ന് ജൂൺ 12ന് രാവിലെ 9ന് സ്വീകരണ സമ്മേളനവും 9.30ന് മഹാശാന്തി ഹവനയജ്ഞവും നടക്കും. തുടർന്ന് ദിവ്യജ്യോതിസ് പ്രയാണവും ഉദ്ഘാടന സമ്മേളനവും നടക്കും. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് 5 മണിവരെ ധ്യാനപരിപാടികൾ തുടരും.

13ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെയും 14ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും ദിവ്യപ്രബോധനവും ധ്യാനവും നടക്കും. സമാപന സമ്മേളനം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങൾ, ഗുരുദേവ വചനങ്ങളുടെ പ്രസക്തി, ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബൈബിൾ, ഖുർആൻ എന്നിവയുടെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുയുടെ ദർശനങ്ങളും ജീവിത സന്ദേശങ്ങളും ധ്യാനത്തിൽ പഠനവിഷയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.