"ലൂമിനസ് സ്റ്റാർസ് 2K26" : ഇരട്ടയാർ സെൻറ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ മെരിറ്റ് ഡേ നാളെ

"ലൂമിനസ് സ്റ്റാർസ് 2K26" : ഇരട്ടയാർ സെൻറ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ മെരിറ്റ് ഡേ നാളെ

ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ "ലൂമിനസ് സ്റ്റാർസ് 2K26" എന്ന പേരിൽ മെറിറ്റ് ഡേ പരിപാടി ജൂൺ 11-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.

സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സക്കറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷത വഹിക്കും. ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം നിർവഹിക്കും.

ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികളുടെ മികവുകളെ ആദരിക്കും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്‌സമ്മ സണ്ണി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  റെജി എലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റ് സിജോ ഇലന്തൂർ, വാർഡ് മെമ്പർ ഷീബ അജയ്, അസിസ്റ്റന്റ് മാനേജർ റവ. ഫാ. സ്റ്റാൻലി ചിറമ്മേൽ, ഹെഡ്മിസ്ട്രസ്  ജിജിമോൾ മാത്യു, മുൻ പ്രിൻസിപ്പൽ ജിജി എബ്രഹാം, മുൻ ഹെഡ്മാസ്റ്റർ ജോർജ്കുട്ടി എം. വി., എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

സ്റ്റാഫ് സെക്രട്ടറി ശ്രീ. ഡിന്റോമൺ ജോസ് നന്ദി രേഖപ്പെടുത്തും.