കനത്ത മഴയും കാറ്റും; വണ്ണപ്പുറത്ത് വീട് തകർന്നു

കനത്ത മഴയും കാറ്റും; വണ്ണപ്പുറത്ത് വീട് തകർന്നു

വണ്ണപ്പുറം: ശക്തമായ മഴയിലും കാറ്റിലും വണ്ണപ്പുറം ഒറകണ്ണിയിൽ ചേന്നാട്ട് ജോർജ്ജിന്റെ വീട് തകർന്നു വീണു. വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.

വാർഡ് മെമ്പർ ഒ.വി. കണ്ണന്റെ നേതൃത്വത്തിൽ കുടുംബത്തെ സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.

അതേസമയം, പ്രദേശത്ത് നിരവധി വൻമരങ്ങൾ ഇപ്പോഴും അപകടഭീഷണിയായി നിലകൊള്ളുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പല വീടുകൾക്കും ഈ മരങ്ങൾ ഭീഷണിയായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.