വിജയോത്സവം 2026: ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വാഴത്തോപ്പ് പഞ്ചായത്തിന്റെ ആദരം

വിജയോത്സവം 2026: ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വാഴത്തോപ്പ് പഞ്ചായത്തിന്റെ ആദരം

വാഴത്തോപ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "വിജയോത്സവം 2026" എന്ന പേരിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 17 വിദ്യാർഥികളെയും പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ 27 വിദ്യാർഥികളെയും ഡിഗ്രി പരീക്ഷയിൽ മൂന്നും ഒമ്പതും റാങ്ക് നേടിയ രണ്ട് വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിത്സൺ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബിജു നില, വിജി കണ്ണൻ, പ്രഭ തങ്കച്ചൻ, സിബി തകരപ്പിള്ളിൽ, ഷോബി ജെയ്സൺ, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, ടി.ഇ. നൗഷാദ്, അമ്മിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലിം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.