ഇടുക്കിയിലെ ടൂറിസ്റ്റുകൾക്കും റൈഡേഴ്സിനും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന

ഇടുക്കിയിലെ ടൂറിസ്റ്റുകൾക്കും റൈഡേഴ്സിനും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന

കട്ടപ്പന: ഇടുക്കി ജില്ല സന്ദർശിക്കുന്ന ടൂറിസ്റ്റുകളെയും റൈഡേഴ്സിനെയും ചില ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. ഇത്തരം പ്രവൃത്തികൾ ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന ഭാരവാഹികൾ അറിയിച്ചു.

ടൂറിസ്റ്റുകൾക്കും ബൈക്ക് റൈഡേഴ്സിനും സുരക്ഷിതമായ യാത്രാ സാഹചര്യം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടു. ഇത്തരം പരാതികളിൽ കർശനമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയാൻ സാധ്യതയുണ്ടെന്നും, അത് ജില്ലയിലെ ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്നും ക്ലബ് അഭിപ്രായപ്പെട്ടു.

ഇടുക്കിയെ സന്ദർശിക്കുന്ന എല്ലാ വിനോദസഞ്ചാരികൾക്കും സുരക്ഷയും സൗഹൃദപരമായ അന്തരീക്ഷവും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും നിയമപാലന സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന ആവശ്യപ്പെട്ടു.