സബ് കളക്ടർ ഓഫീസിൽ ഇന്റേൺഷിപ്പ് അവസരം; അപേക്ഷകൾ ക്ഷണിച്ചു

സബ് കളക്ടർ ഓഫീസിൽ ഇന്റേൺഷിപ്പ് അവസരം; അപേക്ഷകൾ ക്ഷണിച്ചു

ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് ബിരുദമോ ബിരുദാനന്തര ബിരുദമോ പഠിക്കുന്നതോ പഠനം പൂർത്തിയാക്കിയതോ ആയ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

പൊതുഭരണ സംവിധാനത്തെക്കുറിച്ചും സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രായോഗിക അറിവും പ്രവൃത്തി പരിചയവും നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമാണിത്.

താൽപര്യമുള്ളവർ തങ്ങളുടെ പുതുക്കിയ ബയോഡേറ്റ (Resume) വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി rdoidukki123@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 27

കൂടുതൽ വിവരങ്ങൾക്ക് (വാട്സ്ആപ്പ്): 94471 84231

സർക്കാർ ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ് അനുഭവസമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവ ബിരുദധാരികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.