ജനങ്ങളോടൊപ്പം: സബ് കലക്ടർ ഇടുക്കി വില്ലേജ് ഓഫീസിൽ ജനങ്ങളെ നേരിൽ കാണും

ജനങ്ങളോടൊപ്പം: സബ് കലക്ടർ ഇടുക്കി വില്ലേജ് ഓഫീസിൽ ജനങ്ങളെ നേരിൽ കാണും

ഗ്രാമതല ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനുമായി സബ് കലക്ടർ ഇടുക്കിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ജനങ്ങളോടൊപ്പം” കാമ്പയിന്റെ ഭാഗമായി സബ് കലക്ടർ വില്ലേജ് ഓഫീസുകളിൽ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്നു.

കാമ്പയിന്റെ ഭാഗമായി ഒരു വില്ലേജ് ഓഫീസിൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും, പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും നേരിട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ഭരണസേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട ഭൂമി, റവന്യൂ സേവനങ്ങൾ, സർട്ടിഫിക്കറ്റുകൾ, കൈയ്യേറ്റം, മറ്റ് ഭരണപരമായ വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും സബ് കലക്ടർ നേരിട്ട് സ്വീകരിക്കും. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി പരിഹാരം ഉറപ്പാക്കും.

കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമങ്ങൾ ഇതിനോടകം സന്ദർശിച്ചിട്ടുള്ള സബ് കലക്ടർ, പൊതുജനങ്ങൾ ഉന്നയിച്ച നിരവധി വിഷയങ്ങളിൽ വകുപ്പുകളുടെ ഏകോപനത്തോടെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അടുത്ത സന്ദർശനം

ഇടുക്കി താലൂക്കിലെ ഇടുക്കി വില്ലേജ് സന്ദർശിച്ച് സബ് കലക്ടർ ജനങ്ങളെ കാണുന്നത് ജൂൺ 24 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഇടുക്കി വില്ലേജ് ഓഫീസിൽ വച്ചാണ്.

ഇടുക്കി വില്ലേജിലെ നിവാസികൾക്ക്:

  • അപേക്ഷകളും പരാതികളും നേരിട്ട് സമർപ്പിക്കാനും
  • തീർപ്പാകാത്ത വിഷയങ്ങളിൽ വ്യക്തത തേടാനും
  • പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്ക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.