ഖേത് ബജാവോ അഭിയാൻ: പഞ്ചായത്തിലെ കർഷകർക്കായി ബോധവത്കരണ ക്യാമ്പയിൻസംഘടിപ്പിച്ചു
കാമാക്ഷി : കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ ഇടുക്കിയും കൃഷിവിജ്ഞാനകേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ കർഷകർക്കായി ഖേത് ബജാവോ അഭിയാൻ പരിപാടി സംഘടിപ്പിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠി വീണ്ടെടുക്കുക, ജൈവ രീതിയിലുള്ള കാർഷികമുറകൾ ആരംഭിക്കുക, പുതിയ കൃഷിരീതികൾ പകർന്ന് നൽകുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ബിജു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്‌ട്മാറ്റർ സ്പെഷ്യലിസ്റ്റ് അഷിബ ക്ലാസിന് നേതൃത്വം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിമാവോലിൽ, കൃഷി ഓഫീസർ സോജി തോമസ്, അസി. കൃഷി ഓഫീസർ ജിബി പി.ആർ, അസിസ്റ്റന്റുമാരായ രജനി സി.എസ്, ഷിബു ഗോപാലൻ, ആത്മ എ.ടി.എം ശാലിനി പി.എം എന്നിവർ പങ്കെടുത്തു.



