പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധ മാർച്ച്

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധ മാർച്ച്

പുതുപ്പള്ളി: വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.

മണർകാട് കവലയിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ് ഉദ്ഘാടനം ചെയ്തു.

സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സ. സിബി താളിക്കല്ല് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. ടി.പി. പ്രദീപ് കുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ടി. അനിൽകുമാർ, മണർകാട് ലോക്കൽ സെക്രട്ടറി രാജേഷ് ജോൺ എന്നിവർ സംസാരിച്ചു