തൂഫാൻ; കട്ടപ്പനയിൽ ഡോഗ് സ്‌ക്വാഡുമായി പരിശോധന നടത്തി
കട്ടപ്പന: ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി നടപ്പാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.
കട്ടപ്പന ഡിവൈഎസ്പി ഷാജൻ വി.ടി.യുടെ നിർദേശാനുസരണം കട്ടപ്പന സി.ഐ ഷാജു എ.എൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഇടങ്ങൾ പരിശോധിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.



