വാഴൂർ നെടുമാവ് സെന്റ് ജോർജ് പള്ളിയിൽ മോഷണം; ജനറേറ്റർ കവർന്നു

വാഴൂർ നെടുമാവ് സെന്റ് ജോർജ് പള്ളിയിൽ മോഷണം; ജനറേറ്റർ കവർന്നു

കോട്ടയം: വാഴൂർ നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വൻ മോഷണം. പള്ളിയിലെ ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ കുറച്ച് നാളുകളായി പള്ളി പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ഇടവകാംഗങ്ങളുടെയും പ്രദേശവാസികളുടെയും ആവശ്യം.

ആരാധനാലയങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസ്, പഞ്ചായത്ത് അധികൃതർ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ എന്നിവർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.