ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം

പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം

കൈനകരി: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

“ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം” എന്ന സന്ദേശവുമായി നടത്തിയ പരിപാടി പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.പി. സജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

എസ്.ഐമാരായ ബിജുകുട്ടൻ, സെബാസ്റ്റ്യൻ, അരുൺ, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ബീന വിനോദ്, സിജി ബോണി, കെ.ഇ കാർമൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മരിയാലയം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റുന്നതിനുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.