ദേശീയ സെൻസസ് 2027: സ്വയം വിവരശേഖരണം ജൂൺ 30 വരെ
കോട്ടയം: ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ആരംഭിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെ 15 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താം.
🌐 ഔദ്യോഗിക വെബ്സൈറ്റ്:
se.census.gov.in
സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധം:
1️⃣ നൽകിയിരിക്കുന്ന ഔദ്യോഗിക QR കോഡ് മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ ഉപയോഗിച്ച് സ്കാൻ ചെയ്യുക.
2️⃣ അല്ലെങ്കിൽ se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
3️⃣ മൊബൈൽ നമ്പറും OTPയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.
⚠️ ശ്രദ്ധിക്കുക:
സെൽഫ് എൻയുമറേഷൻ പോർട്ടൽ ജൂൺ 30 വരെ മാത്രമേ ലഭ്യമാകൂ. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സെൻസസ് ഓഫീസ് അറിയിച്ചു.



