ഫോൺ നമ്പർ പങ്കിടാതെ ചാറ്റ് ചെയ്യാം; വാട്‌സാപ്പിൽ പുതിയ യൂസർനെയിം ഫീച്ചർ

ഫോൺ നമ്പർ പങ്കിടാതെ ചാറ്റ് ചെയ്യാം; വാട്‌സാപ്പിൽ പുതിയ യൂസർനെയിം ഫീച്ചർ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ യൂസർനെയിം (Username) ഫീച്ചർ എത്തുന്നു. ഫീച്ചർ പൂർണമായി ലഭ്യമാകുന്നതിന് മുന്നോടിയായി ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

പുതിയ ഫീച്ചറിലൂടെ അപരിചിതരോടോ ഗ്രൂപ്പുകളിലോ ആശയവിനിമയം നടത്തുമ്പോൾ വ്യക്തിഗത ഫോൺ നമ്പർ വെളിപ്പെടുത്തേണ്ടതില്ല. യൂസർനെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ആരംഭിക്കാം.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ പോലെ വാട്‌സാപ്പിൽ യൂസർനെയിം തിരയാൻ കഴിയുന്ന പൊതുവായ ഡയറക്ടറി ഉണ്ടായിരിക്കില്ല. ഒരാൾക്ക് നിങ്ങളുമായി പുതിയ ചാറ്റ് ആരംഭിക്കണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതുണ്ട്.

കൂടുതൽ സുരക്ഷയ്ക്കായി യൂസർനെയിമിനൊപ്പം പ്രത്യേക ‘യൂസർനെയിം കീ’ സജ്ജീകരിക്കാനും സാധിക്കും. ഈ കീ അറിയുന്നവർക്ക് മാത്രമേ പുതിയ ചാറ്റ് ആരംഭിക്കാൻ കഴിയൂ.

ബിസിനസ് അക്കൗണ്ടുകൾക്കും ക്രിയേറ്റർമാർക്കും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ യൂസർനെയിമുകൾ വാട്‌സാപ്പിലും ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാകും.

യൂസർനെയിം റിസർവ് ചെയ്യാനുള്ള വഴി:

  1. വാട്‌സാപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം ആപ്പ് തുറക്കുക.
  2. മുകളിൽ വലത് വശത്തെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Settings തിരഞ്ഞെടുക്കുക.
  3. തുടർന്ന് Account എന്ന ഓപ്ഷനിൽ പ്രവേശിക്കുക.
  4. അവിടെ ലഭിക്കുന്ന Username ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള പേര് നൽകി റിസർവ് ചെയ്യാം.

യൂസർനെയിം ഉപയോഗിക്കുന്നത് നിർബന്ധമല്ല. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഇത് സജ്ജീകരിക്കാനും പിന്നീട് മാറ്റാനോ നീക്കം ചെയ്യാനോ സാധിക്കും.