കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത ഓട്ടോ പാർക്കിംഗ്: കർശന നടപടിക്ക് നിർദേശം

കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത ഓട്ടോ പാർക്കിംഗ്: കർശന നടപടിക്ക് നിർദേശം

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന് പുറത്തുള്ള അനധികൃത ഓട്ടോറിക്ഷ പാർക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ.ടി.ഒയ്ക്കും നഗരസഭയ്ക്കും നിർദേശം നൽകി.

Slide 1
Slide 2
Slide 3
Slide 4

റെയിൽവേ സ്റ്റേഷനകത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്ന് ചെറിയ ദൂരത്തേക്ക് സർവീസ് നടത്താൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യോഗം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

കോടിമത പുതിയ പാലത്തിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുതിയ പാലം ഗതാഗതത്തിനായി തുറന്നാൽ മാത്രമേ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി അപകടസാധ്യത ഒഴിവാക്കാൻ കഴിയൂവെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ. നായർ ചൂണ്ടിക്കാട്ടി.

വൈക്കം മേഖലയിലെ തോടുകളിൽ കുളവാഴ നീക്കം ചെയ്യാൻ 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. ചങ്ങനാശ്ശേരി എ.സി. കനാലിന്റെ ആഴം കൂട്ടുന്നതിനുള്ള പദ്ധതി 2026–27 വർഷത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയതായും മേജർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു.

കോട്ടയം നഗരത്തിലെ അനധികൃത തട്ടുകടകൾ സ്വമേധയാ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നിർദേശം പാലിക്കാത്തവ ഓഗസ്റ്റ് 1 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

എൽ.പി.ജി. സിലിണ്ടറുകൾക്ക് അധികവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് യോഗം നിർദേശം നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും ത്രാസുകളിൽ ക്രമക്കേട് നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാനും തീരുമാനമായി.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി അധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ, വിവിധ ജനപ്രതിനിധികളുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പങ്കെടുത്തു.