ക്യാൻസർ രോഗികളുടെ സൗജന്യ യാത്ര നിർത്തിയെന്ന വാർത്ത വ്യാജം; വിശദീകരണവുമായി കെഎസ്ആർടിസി

ക്യാൻസർ രോഗികളുടെ സൗജന്യ യാത്ര നിർത്തിയെന്ന വാർത്ത വ്യാജം; വിശദീകരണവുമായി കെഎസ്ആർടിസി

ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

സൗജന്യ യാത്രയ്ക്കുള്ള പ്രത്യേക കാർഡ് പുതുക്കി നൽകുന്നതിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം ചെറിയ സാങ്കേതിക കാലതാമസം മാത്രമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിച്ചതോടെ കാർഡ് വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇതിനുമുമ്പ് വിതരണം ചെയ്തതും കാലാവധി സാധുവായതുമായ കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്രയ്ക്ക് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചെന്ന പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം വ്യാജവാർത്തകൾ ഗുണഭോക്താക്കളിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുമെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4