വിജയപുരം പഞ്ചായത്ത് ജനപ്രതിനിധികൾക്ക് മർദനം

വിജയപുരം പഞ്ചായത്ത് ജനപ്രതിനിധികൾക്ക് മർദനം

കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് മർദനമേറ്റതായി പരാതി. വടവാതൂരിൽ ജെ.കെ. ആശുപത്രിയുടെ നിർമാണ പ്രവർത്തനത്തെ തുടർന്ന് പ്രദേശത്തെ ജലസ്രോതസുകൾ മലിനപ്പെടുന്നതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധവും പരാതിയും പരിശോധിക്കുന്നതിനായി സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സി. ബോബി, മുൻ പ്രസിഡന്റ് ബി.ടി. സോമൻകുട്ടി എന്നിവരെയാണ് ആശുപത്രി നിർമാണ കരാറുകാരൻ ആക്രമിച്ചതെന്നാണ് ആരോപണം.

പരിക്കേറ്റ മൂന്ന് പേരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റ ജനപ്രതിനിധികളെ സന്ദർശിക്കുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്തു.