പാമ്പാടിയിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു

പാമ്പാടിയിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: പാമ്പാടി ടൗണിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

പാമ്പാടി ബസ് സ്റ്റാൻഡിൽ കയറാതെ കെ.കെ. റോഡിൽ ബസ് നിർത്തി യാത്രക്കാരെ ധൃതിയിൽ ഇറക്കുന്നതിനിടെയാണ് യാത്രക്കാരിയുടെ സാരി ബസിന്റെ ഡോറിൽ കുടുങ്ങിയത്. തുടർന്ന് അവർ റോഡിലേക്ക് വീഴുകയായിരുന്നു. ഭാഗ്യവശാൽ ഗുരുതര അപകടം ഒഴിവാകുകയായിരുന്നു.

പാമ്പാടി ബസ് സ്റ്റാൻഡിൽ കയറാതെ റോഡിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മൂലം അപകടസാധ്യത വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പ്രത്യേകിച്ച് ചില കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ ചില സർവീസുകൾ മത്സര ഓട്ടത്തിന്റെ ഭാഗമായി സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതായും ഇത് പതിവായി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.

ബസ് സ്റ്റാൻഡിൽ നിർബന്ധമായും പ്രവേശിച്ച് യാത്രക്കാരെ സുരക്ഷിതമായി കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4