കോടിമത നാലുവരിപ്പാതയിൽ ലോറി അപകടം; ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്പെടുത്തി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.




