കാക്കനാട് ഇൻഫോപാർക്കിന് സമീപം വാഹനാപകടം; സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു

കാക്കനാട് ഇൻഫോപാർക്കിന് സമീപം വാഹനാപകടം; സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇൻഫോപാർക്കിന് സമീപത്തെ റോഡിൽ കാർ നിയന്ത്രണം വിട്ട് ലോഹനിർമിത വൈദ്യുതി തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന്റെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് ഡോർ തനിയെ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎസ്എഫ്ഇ വിരമിച്ച മാനേജർ കുഞ്ഞുമോൻ (അംബു) ആണ് പിതാവ്. റിട്ട. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയായ ഷൈലജയാണ് മാതാവ്.

Slide 1
Slide 2
Slide 3
Slide 4