സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മറ്റന്നാൾ വരെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു.

അതേസമയം, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരവും ധനസഹായവും സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മഴയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധിയും പൂർണമായും നഷ്ടപ്പെട്ടവർക്കും നൽകേണ്ട ധനസഹായ തുക യോഗത്തിൽ നിശ്ചയിക്കും.

കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായി ബാധിച്ച പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4