സ്വാതന്ത്ര്യദിനാഘോഷം ; ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ തല യോഗം

സ്വാതന്ത്ര്യദിനാഘോഷം ; ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ തല യോഗം

കോട്ടയം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ഓഗസ്റ്റ് 15-ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ യൂണിഫോം സേനകളുടെ പ്ലാറ്റൂണുകൾക്ക് പുറമെ എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റുകൾ, ബാൻഡ് പ്ലാറ്റൂണുകൾ എന്നിവയും അണിനിരക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, അഡീഷണൽ എസ്.പി. കെ. സജീവ്, ആർ.ഡി.ഒ. നിജു കുര്യൻ, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്‌സൺ തോമസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. മഞ്ജുള, കോട്ടയം തഹസീൽദാർ സിറിൽ സഞ്ജു തോമസ് എന്നിവർ പങ്കെടുത്തു.