പ്രളയജലത്തിൽ കുടുങ്ങിയ നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
കോട്ടയം : വാകത്താനത്ത് പ്രളയജലത്താൽ ചുറ്റപ്പെട്ട് മൂന്ന് ദിവസമായി ഭീതിയോടെ കഴിഞ്ഞ നാല് കുടുംബങ്ങളിലെ ഏകദേശം 12 പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ചെമ്പിത്താനം തോടിന് സമീപം താമസിക്കുന്ന കൊച്ചുചിറയിൽ രാജു, കൊച്ചുചിറ രവി, കൊച്ചുചിറ കൈമൾ, കൊച്ചുചിറ ഭാർഗവി എന്നിവരുടെ വീടുകളാണ് പ്രളയജലത്താൽ ഒറ്റപ്പെട്ടത്. തുടർന്ന് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെയും സിപിഐ നേതാക്കളുടെയും നേതൃത്വത്തിൽ ഇവരെ തോട്ടയ്ക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് സുരക്ഷിതമായി എത്തിച്ചു.
രക്ഷാപ്രവർത്തനത്തിന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ്, മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, ലോക്കൽ സെക്രട്ടറി സജിമോൻ, വി.ആർ. സുരേഷ് കുമാർ, AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകരായ ധനുണ്ണി ഉണ്ണിപെരുമാൾ, രഞ്ജിത് എ.എസ്., റിച്ചു എന്നിവർ നേതൃത്വം നൽകി.





